Our History

Our History

There are many variations of ages om Ipsum available, but the mrity ave suffered
aleration in some orm altime to share.


ചൊവ്വ ദേശത്തിന്‍റെ ധാര്‍മികവും സാംസ്കാരികവുമായ നവോത്ഥാനത്തെ മുന്‍നിര്‍ത്തി 1922-ല്‍ രൂപീകൃതമായ ഒരു മഹത് സ്ഥാപനമാണ് ചൊവ്വ ധര്‍മ്മസമാജം. ആര്യബന്ധു പി.കെ.ബാപ്പു അവര്‍കളുടേയും ശ്രീ.എ.പി.പൊക്കന്‍ അവര്‍കളുടേയും നേതൃത്വത്തില്‍ മറ്റു സഹൃദയന്മാരും ഒത്തുചേര്‍ന്ന് സമാരംഭിച്ചതാണ് ധര്‍മസമാജം.

ജാതിമതഭേദമന്യേ ആതുരന്മാരേയും നിഷ്ക്കന്മഷമായ ഹൃദയത്തോടുകൂടി സേവിക്കണമെന്ന ഉദ്ദേശത്തോടും കൂടിയാണ് ഈ സ്ഥാപനം ആരംഭിച്ചത്. 1923 ജൂണ്‍ 3-ാം തീയ്യതി പ്രസിദ്ധനായ റാവുസാഹേബ് കെ.ചന്തന്‍ ധര്‍മസമാജത്തിന്‍റെ പ്രഥമവാര്‍ഷികമഹാമഹം ഉദ്ഘാടനം ചെയ്തു. പി.കെ. കൗസല്യ ജൂണ്‍ 8-ാം തീയ്യതി സമാജത്തോടനുബന്ധിച്ച് ഒരു വ്യവസായ പാഠശാല ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ പ്രേമികളായ പൊതുജനങ്ങളുടെ അഭിലാഷാനുസരം ആ പാഠശാല ഒരു ബാലികാപാഠശാലയായി അറിയപ്പെടുകയും ഇന്ന് ധര്‍മ്മസമാജം യു.പി.സ്കൂളായി പ്രവര്‍ത്തിച്ചുവരികയും ചെയ്യുന്നു.

ധര്‍മ്മസമാജം ബാലികാപാഠശാല 1932-ല്‍ ഹയര്‍ എലിമെന്‍ററി സ്കൂളായി ഉയര്‍ത്തിയപ്പോഴുള്ള സ്ഥലപരിമിതി കാരണം ബഹുമാന്യനായ ശ്രീ.സി.സി. അച്യുതന്‍, എന്‍.സി.കോരന്‍ എന്നിവര്‍ സൗജന്യമായി അനുവദിച്ചിരുന്ന സ്ഥലത്ത് ശ്രീ.ആര്യബന്ധു പി.കെ.ബാപ്പു അവര്‍കള്‍ അവരുടെ പരേതനായ മകന്‍ ആനന്ദമോഹന്‍റെ സ്മരണക്കായി څആനന്ദമോഹനസ്മാരകമന്ദിരംڈ എന്ന പേരില്‍ ഒരു കെട്ടിടം പണിത് സമാജത്തിന് സംഭാവന ചെയ്തു.

വിശ്വപ്രസിദ്ധരായ മഹാപുരുഷന്മാരുടെ സന്ദര്‍ശനം കൊണ്ടും ആശീര്‍വാദംകൊണ്ടും സാഫല്യമടഞ്ഞതാണ് ധര്‍മ്മസമാജം. ശ്രീ.നാരായണഗുരു, സ്വാമി സത്യവ്രതന്‍, സ്വാമിശ്രദ്ധാനന്ദജി, ശ്രീ.വാഗ്ഭടാനന്ദഗുരു, രാഷ്ട്രപതി വി.വി.ഗിരി, ചിന്മയാനന്ദസ്വാമി തുടങ്ങിയവര്‍ ഇവരില്‍ ചിലരാണ്. സമാജത്തിന്‍റെ ഭരണപരമായ സൗകര്യത്തെ മുന്‍നിര്‍ത്തി ഇന്ത്യന്‍ കമ്പനീസ് ആക്ട് പ്രകാരം 1946 ആഗസ്ത് 2-ാം തീയ്യതി സമാജം രജിസ്റ്റര്‍ ചെയ്തു. 1947 ല്‍ സമാജത്തിന്‍റെ രജതജൂബിലി മഹോത്സവം ആഘോഷിച്ചു. സമാജത്തിന്‍റെ ഉന്നതിമാത്രം ഉദ്ദേശിച്ച് വിവിധ കാലങ്ങളില്‍ മഹത് വ്യക്തികള്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചു സംഭാവന ചെയ്തു. ഒരു ദേശത്തിന്‍റെയും സമൂഹത്തിന്‍റെയും വളര്‍ച്ച വിജ്ഞാന സമാര്‍ജ്ജനത്തെ ആശ്രയിച്ചിരിക്കുന്നു. വിജ്ഞാന പ്രചരണത്തിനുള്ള ഒരു മഹിതോപാദീയായ വായനശാലയും ഗ്രന്ഥശാലയും ഈ വിദ്യാലയത്തോടനുബന്ധിച്ച് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. 1973 ല്‍ ധര്‍മ്മസമാജത്തിന്‍റെ സുവര്‍ണ്ണജൂബിലി മഹോത്സവ സ്മാരകമായി സ്കൂള്‍ ഓഫീസിനോടനുബന്ധിച്ച് ഒരു കെട്ടിടം പണിതു. 1998 ല്‍ ധര്‍മ്മസമാജത്തിന്‍റെ പ്ലാറ്റിനം ജൂബിലി വിപുലമായി ആഘോഷിച്ചു.

ധര്‍മ്മസമാജം യു.പി.സ്കൂള്‍ ഈ ദേശത്തെ ബാലികാബാലകന്മാര്‍ക്ക് വിജ്ഞാനസമാര്‍ജ്ജനത്തിനു മാത്രമല്ല ധാര്‍മിക സ്വഭാവ സംസ്കരണത്തിന് കൂടി വര്‍ത്തിക്കുന്ന ഒരു മഹത് സ്ഥാപനമാണ്.

Copyright © Chovva Dharmasamjam Up School.

Powered By